നായകനായി തിളങ്ങിയിരുന്ന കാലത്ത് തനിക്ക് ബോംബെ അധോലോകത്തിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി സുനില്‍ ഷെട്ടി രംഗത്ത്. എന്നാല്‍ ഇത്തരം ഭീഷണികളെ താന്‍ വ്യക്തിപരമായി തന്നെ കൈകാര്യം ചെയ്തിരുന്നതായും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തി എന്നും താരം പറയുന്നു.
അതേസമയം പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്ന് പോലീസ് ആ സമയത്ത് എന്നോട് നിരന്തരം പറഞ്ഞിരുന്നു. അധോലോക സംഘങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെന്നും സുനില്‍ ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക