പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ തീരുമാനിക്കുന്നത് പ്രമേഹം അടക്കമുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇത്തരത്തില്‍ പഞ്ചസാര ഒഴിവാക്കുന്ന മിക്കവാറും തേൻ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പലര്‍ക്കും പഞ്ചസാരയ്ക്ക് പകരം തേൻ തെരഞ്ഞെടുക്കാൻ പല കാരണങ്ങളുമുണ്ട്.
ഓരോ ഭക്ഷണപദാര്‍ത്ഥത്തിലെയും മധുരത്തിന്റെ അളവിനെ സൂചിപ്പിക്കുന്നത് അതിന്റെ ‘ഗ്ലൈസമിക് സൂചിക’യാണ്.പഞ്ചസാരയെ അപേക്ഷിച്ച് തേനിന് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. പഞ്ചസാരയെ അപേക്ഷിച്ച് പെട്ടെന്ന് തേൻ പെട്ടന്ന് ദഹിക്കും. ഇതും ആരോഗ്യത്തിന് ഗുണം തന്നെ.
പഞ്ചസാരയെ താരതമ്യപ്പെടുത്തുമ്പോള്‍ കലോറി കുറവാണെന്നത് തേനിനെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതിനാല്‍ ചായയിലും ജ്യൂസുകളിലുമെല്ലാം പഞ്ചസാരയ്ക്ക് പകരം തേൻ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
പ്രൃതിദത്തമായ ‘എനര്‍ജി ബൂസ്റ്റര്‍’ എന്നാണ് തേനിനെ അറിയപ്പെടുന്നത്. ഇതും നമുക്ക് ഏറെ സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടുത്തുന്നൊരു സവിശേഷതയാണ്. തേൻ കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും. അതേസമയം പഞ്ചസാരയാണെങ്കില്‍ ചര്‍മ്മത്തിന് അത്ര നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക