രജിഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൊള്ളയുടെ ട്രെയിലർ റിലീസ് ചെയ്തു. രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ജൂൺ 9 ന് തിയേറ്ററിലെത്തും.
സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള. വിനയ് ഫോർട്ട് , അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക