ന്യൂഡല്‍ഹി: ഏപ്രിലില്‍ മാസം ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്സ്ആപ്പ്. കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ലഭിച്ച ഉത്തരവുകളുടേയുമടക്കം വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക