മലയാള താരങ്ങൾക്കുള്ളതുപോലെ തമിഴ് താരങ്ങൾക്കും കേരളത്തിൽ ആരാധകർ ഏറെയാണ്. കേരളത്തിൽ ആരാധകർ ഏറെയുള്ള തമിഴ് താരമാണ് ഇളയദളപതി വിജയ്. താരത്തിന്റെ കേരള ആരാധകർ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈ നീട്ടി സ്വീകരിക്കാറുമുണ്ട്.
“വിക്രം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രമാണ് “ലിയോ”. ചിത്രം കേരള റൈറ്റ്സിൽ റെക്കോർഡ് ഇടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് താരങ്ങളുടെ കാര്യം എടുത്താൽ വിതരണാവകാശത്തിൽ ഏറ്റവും കൂടുതൽ തുക നേടുന്നതും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് ചിത്രങ്ങളാണ്.
തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ “ലിയോ”ക്ക് കല്പിക്കപ്പെടുന്ന വിപണി മൂല്യം വളരെ വലുതാണ്. കേരള റൈറ്റ്സിനത്തിൽ 15 കോടിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ചർച്ചകളിൽ നിലവിൽ മുന്നിലുള്ളത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവിസ് ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധരൻപിള്ള ട്വീറ്റ് ചെയ്തു. 15 കോടിക്ക് റൈറ്റ്സ് വില്പന ചെയ്യാൻ കഴിഞ്ഞാൽ ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക ആയിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക