സിറ്റി ഗവണ്മെന്റിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ മനീഷ് സിസോദിയ രോഗിയായ ഭാര്യയെ കാണാന്‍ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ശേഷം സിസോദിയ ഇന്ന് രാവിലെ മഥുര റോഡിലെ വസതിയിലെത്തി.
ജാമ്യ കാലയളവില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി വീട്ടുതടങ്കലില്‍ തുടരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്. സിബിഐ കേസില്‍ മെയ് 30ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്കിയ കേസില്‍ മാര്‍ച്ച് 9 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക