കേരളത്തിൽ ഇന്നും നാളെയുമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ ഇന്നും ഏഴു ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട,ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 6.45 സെന്റീമീറ്റർ മുതൽ 11.55 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വരുന്ന അഞ്ചുദിവസം പരക്കെ മഴ ലഭിക്കും കൂടാതെ തിങ്കളാഴ്ച അറബിക്കടലിൽ ന്യൂനമർദ്ദം രൂപം എടുക്കാനും അത് ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക