ടാറ്റ മോട്ടോഴ്സ് പുതുക്കിയ നെക്സോണ്‍ ഇവി മാക്സ് XZ+ LUX ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപയാണ് അതിന്റെ പ്രാരംഭ വില. ഈ വേരിയന്റ് ടാറ്റ നെക്സോൺ ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റാണ്. ഏറ്റവും പുതിയ വേരിയന്റ് 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുന്നു. ഇത് ജനുവരിയിൽ 2023 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ചു.
10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലെയുള്ള അപ്ഗ്രേഡുകൾക്കൊപ്പം 3.3 കിലോവാട്ട് ചാർജറും 7.2 കിലോവാട്ട് ചാർജറും ഉൾപ്പെടെ രണ്ട് ചാർജിംഗ് ഓപ്ഷനുകളോടെയാണ് പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക