കേരളത്തിൽ നടക്കുന്ന നിയമലംഘനങ്ങൾ പിടികൂടാൻ ആയി സർക്കാർ സംസ്ഥാനത്ത് ആകമാനം എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു. നിയമലംഘകരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു. അങ്ങനെ ക്യാമറകൾ പ്രവർത്തിച്ച ആദ്യ മണിക്കൂറുകളിലെ നിയമലംഘനത്തിന്റെ കണക്കുകൾ പുറത്തു വന്നു.
ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28891 നിയമ ലംഘനങ്ങളാണ്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലും കുറവ് നിയമലംഘനം കണ്ടെത്തിയത് മലപ്പുറം ജില്ലയിലും ആണ്.
4778 നിയമ ലംഘനങ്ങൾ കൊല്ലം ജില്ലയിൽ കണ്ടെത്തിയപ്പോൾ 545 നിയമലംഘനങ്ങളാണ് അഞ്ചുമണിവരെ മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇന്ന് കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ തന്നെ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക