റോഡിലെ നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കുവാൻ തുടങ്ങും. ഇതിനുവേണ്ടി നിരത്തുകളിൽ എഐ ക്യാമറകൾ പൂർണ സജ്ജമായിട്ടുണ്ട്.
എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ, പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മാത്രമല്ല, മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമാണ്. സംസ്ഥാനത്തെ റോഡുകളിൽ 726 എഐ ക്യാമറകളാണ് ആകെ സ്ഥാപിച്ചിട്ടുള്ളത്.
അതേസമയം, ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബോധവത്കരണമെന്നോണം ലംഘനങ്ങൾക്ക് നോട്ടീസ് നൽകൽ നടന്നിരുന്നു. ഇന്ന് മുതൽ പക്ഷെ നിരത്തുകൾ പൂർണ ജാഗ്രതയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക