മുംബൈ: നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരം മുംബൈയിൽ വെച്ചാണ് മരിച്ചത്.ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 8നാണ് സുലോചന ലട്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1940കളിൽ മറാഠി ചിത്രങ്ങളിലൂടെയാണ് സുലോചന ലട്കർ സിനിമയിലെത്തിയത്. പിന്നീട് ബോളിവുഡിലുമെത്തി. സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന, ദിലീപ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷം ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്നു. 250ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് സംസ്കാരം നടക്കും. മുംബൈ ശിവാജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക