സമൂഹമാധ്യമങ്ങളിൽ സജീവമാകാനൊരുങ്ങി നടി ഉര്‍വശി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ ഇൻസ്റ്റഗ്രാമിൽ നടി പുതിയ അക്കൗണ്ട് ആരംഭിച്ചത്.
അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു.
താരത്തിന്റെ മകന് ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വീഡിയോയില്‍ കാണാം. മകന് സ്കൂൾ അവധിയായതിനാൽ ദുബൈയിൽ അവധി ആഘോഷിക്കുകയായിരുന്നു ഉര്‍വശി. പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയെന്നും താരം വീഡിയോയിൽ പറയുന്നു.
അതേസമയം, നടിയെ സോഷ്യൽ മീഡിയയിലേക്ക് സ്വാഗതം ചെയ്ത് നിരവധി ആരാധകർ എത്തിയിട്ടുണ്ട്. ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ് ഉര്‍വശിയുടെ അവസാനം റിലീസിനെത്തിയ മലയാള ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക