സിനിമാരംഗത്ത് ഏറെ ആരാധകരുള്ള താരമാണ് നടി ഭാവന. “നമ്മൾ” എന്ന മലയാള ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച ഭാവന അന്യഭാഷാ ചിത്രങ്ങളിൽ അടക്കം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഇപ്പോഴിതാ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമ ലോകത്തേക്ക് ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഭാവനയെ നായികയാക്കി എത്തിയ ചിത്രമായിരുന്നു “ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്”. 10 വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴിൽ ഭാവന നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് താരത്തിന്റെ സഹോദരൻ ജയദേവ് ആണ്. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് താരത്തിന്റെ ഭർത്താവ് നവീനും.
ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജും ഭാവനയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “ദി ഡോർ”എന്ന പേരിട്ടിരിക്കുന്ന സിനിമ നാലു ഭാഷകളിലായി റിലീസിന് എത്തും. സിനിമയിൽ ഭാവന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക