ചെരുപ്പ് ധരിക്കാതെ ആരാധകരുടെ മുന്നിൽ എത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി. അമിതാഭ് ബച്ചൻ. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുമായി ആശയവിനിമയം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആ രഹസ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ കാണാൻ എത്തുന്ന ആരാധകർ ദൈവത്തെ പോലെയാണെന്നാണ് ബച്ചൻ പറയുന്നത്. അതിനാലാണ് ചെരുപ്പ് ഇടാത്തതെന്നും നടൻ പറയുന്നു.
‘ പലരും എന്നോട് ദേഷ്യത്തോടെ ചോദിക്കുന്ന ഒന്നാണ്… ആരാണ് ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാത്തതെന്ന്? ഞാൻ അവരോട് പറയുന്നു, ‘ഞാൻ അങ്ങനെ ചെയ്യുമെന്ന്. നിങ്ങൾ നഗ്നപാദരായി ക്ഷേത്രത്തിൽ പോകും. ഞായറാഴ്ചത്തെ എന്റെ അഭ്യുദയകാംക്ഷികളാണ് എന്റെ ക്ഷേത്രം’- ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക