കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം ഉണ്ടായത്. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു.
റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്. വനവകുപ്പിന്റെ ആർ ടി സംഘവും ഇതിനെ നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക