കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് എട്ടിന് പണിമുടക്കിയ ജീവനക്കാരുടെ മെയ് 7, 9 ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരുന്നത്. ഇതിനെതിരെ കെഎസ്ആർടിസി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നൽകിയ ഹർജിയിലാണ് ഉത്തരവ്.
വെണ്ണ കഴിക്കുന്നവരാണോ? എങ്കിൽ ഇത് അറിയണം
ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയതിനെതിരെയാണ് യൂണിയന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ഹർജിന്മേൽ 13 വരെ സ്റ്റേ നടപടി സ്വീകരിച്ചത്. ഹർജി 13ന് വീണ്ടും പരിഗണിക്കും. കെഎസ്ആർടിസിക്ക് പണിമുടക്ക് ദിവസത്തെ ശമ്പളം പിടിക്കുന്നതിന് നിലവിൽ തടസ്സമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക