ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഭാവന, ഹണി റോസ്, നിയതി കാദമ്പി, ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥയും.
‘വാഴേണം വാഴേണം വാഴേണം ദൈവമേ..’, ‘ആകാശോം ഭൂമിയും വാഴേണം ദൈവമേ..’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു വാഴ്ത്തുപാട്ടായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അനുഷ്ഠാന കലാരൂപമായിട്ടാണ് ചെയ്തിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഗാനം പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത് ജോനാഥൻ ബ്രൂസ് ആണ്. ഒരു ഒമ്പതാം ഉത്സവത്തിന്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഈ ഗാനരംഗത്തിന്റെ അവതരണം.
അയ്യായിരത്തിലേറെ ആൾക്കാർ പങ്കെടുത്തതായിരുന്നു ഗാനരംഗം. വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റിട്ടാണ് ചിത്രത്തിലെ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക