700 കോടി രൂപ പിആർഎസ് വായ്പയായി അഞ്ചുദിവസത്തിനകം തന്നെ കർഷകർക്ക് കൊടുത്ത് തീർക്കുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ കൺസോർഷ്യത്തിൽ നിന്ന് എടുത്തിട്ടുള്ള 700 കോടി രൂപയാണ് കർഷകർക്ക് നൽകുന്നത്.
പിആർഎസ് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ കൺസോർഷ്യത്തിലെ ചില ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് പരിഹരിച്ചു.
നെല്ലിന്റെ വിലയായി കർഷകർക്ക് കഴിഞ്ഞ ദിവസം വരെ 1100 കോടി രൂപ നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അടിയന്തരമായി നെല്ലിന്റെ വില നൽകാൻ മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക