തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞ ദിവസം പുലർച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃതരാജി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നൽകുന്നതിനിടെ മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
തുടർന്ന് ഡോ. അമൃത രാഗി പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക