കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആണ് സംഭവം. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോൺഗ്രീറ്റ് ഭാഗം അടർന്നുവീണത്.
ജോലിക്കായി കോട്ടയത്തേക്ക് പോകാനാണ് കീർത്തന പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശം ബസ് കാത്തുനിൽക്കുമ്പോഴാണ് മേൽക്കൂരയുടെ കോൺഗ്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയുടെ തലയ്ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക