ബിപാർജോയ് ചുഴലിക്കാറ്റ് ശക്തമായതിനാൽ ഗുജറാത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലേർട്ട്. ബിപാർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്.
ബിപാർജോയ് ചുഴലിക്കാറ്റ് ജൂൺ 15 രാവിലെ കരതോടും. കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബിപോർജോയ് നിലവിൽ പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 170 കിലോമീറ്ററാണ് വേഗത.
ബിപോർജോയിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക