കിഴക്കന്‍ കശ്മീരില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലസ്സ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക