ഈ മാസം 30ന് സമരം പ്രഖ്യാപിച്ച് ബീവറേജസ് കോർപ്പറേഷൻ യൂണിയനുകൾ. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് സമര പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
“കെ എസ് ബി സി ബോർഡ് 2021 ജൂൺ 23ന് ശമ്പളപരിഷ്കരണം ഫയൽ അംഗീകരിച്ച് സർക്കാരിനെ അറിയിച്ചപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചാൽ മതി എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിട്ടതാണ്” എന്ന് കെ എസ് ബി സി നൽകിയ പത്രക്കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക