ചെന്നൈ: സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതുവരെ പേര് നല്‍കാത്ത ചിത്രം ധനുഷിന്റെ കരിയറിലെ 50മത്തെ ചിത്രമായതിനാൽ ഡി50 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം അപര്‍ണ്ണ ബാലമുരളി ചിത്രത്തിലെ പ്രധാന ഹീറോയിന് ആകുമെന്നാണ് വിവരം.
ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക