വൈദേകം റിസോർട്ട് വിവാദത്തിൽ തനിക്കെതിരായ പരാതിക്ക് പിന്നിൽ പി.ജയരാജനല്ലെന്ന വെളിപ്പെടുത്തലുമായി ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. പാർട്ടിക്കുള്ളിൽ ഇതേ സംബന്ധിച്ച് പരാതി ഉയർന്നിട്ടില്ലെന്നും മാധ്യമങ്ങളാണ് ഇത്തരമൊരു വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞ പി ജയരാജൻ രണ്ട് ദിവസം മുൻപും തന്റെ വീട്ടിൽ വന്നിരുന്നുവെന്നായിരുന്നു ഇപിയുടെ മറുപടി. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു.
ജയരാജൻ എന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. എന്നാൽ വിവാദം ഉണ്ടാക്കിയതിന്റെ കേന്ദ്രങ്ങൾ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നിൽ താൻ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഭരിക്കാൻ നോക്കിയവരാണെന്നും ജയരാജൻ പറഞ്ഞു. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക