റൊമാന്റിക് കോമഡി ജോണറിൽ എത്തുന്ന ജോസ്കുട്ടി ജേക്കബ് നായകനായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
സംവിധായകൻ ജീത്തു ജോസഫിന്റെയും ടൊവിനൊ തോമസിന്റെയും ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
വേമ്പനാട് കായലിൽ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിർമ്മിത കായലിന്റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകൻ ‘ആൻസന്റെ’ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്.
ഈ പ്രദേശത്ത് വസിക്കുന്ന അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പുടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക