സോണി ലൈവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് ‘ജയ് മഹേന്ദ്രൻ’. സീരീസിന്റെ ഷൂട്ടിംഗ് പൂർത്തിയായി. രണ്ട് മാസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായിരിക്കുന്നത്. സൈജു കുറുപ്പാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
സീരീസിന് പിന്നിൽ പ്രവർത്തിച്ചവർക്കൊപ്പമുള്ള ചിത്രങ്ങളും സൈജു പങ്കുവെച്ചിട്ടുണ്ട്. സൈജു കുറുപ്പ് ആണ് ഈ സീരീസിൽ നായകനാകുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യന്നത്. ഒരു രാഷ്ട്രീയപ്രമേയമാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക