ഗുസ്തി താരങ്ങൾ നടത്തുന്ന സമരം സർക്കാരിനെതിരെ അല്ലെന്ന് പറഞ്ഞ് രംഗത്തെത്തി ഇരിക്കുകയാണ് ഗുസ്തി താരം സാക്ഷി മാലിക്.തങ്ങൾ നടത്തുന്ന സമരം സർക്കാരിനെതിരെ അല്ല മറിച്ച് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയാണ് എന്നാണ് സാക്ഷിമാലിക് വീഡിയോയിലൂടെ പറഞ്ഞത്.
വനിതാ താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൻ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് പലർക്കും അറിവുണ്ടായിരുന്നു എങ്കിലും ഇത് പുറത്തു പറയാൻ കഴിയുന്ന സാഹചര്യമല്ല ഉണ്ടായിരുന്നത് എന്നും അതിനാലാണ് പലരും ഇത്രയും കാലം നിശബ്ദത പാലിച്ചത് എന്നും ഭർത്താവ് സത്യവർത് കാഡിയാനു മൊത്തുള്ള വീഡിയോയിൽ താരം വ്യക്തമാക്കുന്നു.
തങ്ങളുടെ പ്രതിഷേധത്തിന് പിന്നിൽ ഒരുവിധത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക് എന്നിവരുടെ പിന്തുണ തങ്ങളുടെ പ്രശ്നങ്ങൾ ആർജ്ജവത്തോടെ അവതരിപ്പിക്കാൻ കരുത്ത് നൽകി എന്നും താരങ്ങൾ പറഞ്ഞു. ജൻധർമന്തരേൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനായി അനുമതി തേടിയത് തീർത് റാണ,ബബിത ഫോഗട്ട് എന്നീ ബിജെപി നേതാക്കളായിരുന്നു എന്ന് സത്യവർത് കാഡിയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക