അഗളി പോലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യ കോടതിയിലേക്ക് പോകും വഴി മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങള്‍ തന്റെ വാർത്ത ആവശ്യത്തിലധികം ആഘോഷിച്ചു എന്നും നിയമപരമായി മുന്നോട്ട് പോകുമെന്ന് വിദ്യ പ്രതികരിച്ചു.
കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്ക്കും അറിയാം എന്നും കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകും എന്നുമാണ് വിദ്യ പ്രതികരിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചോ, കേസിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.
മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. വ്യാജരേഖ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക