വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള, മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നു വെറും 16 ദിവസങ്ങൾകൊണ്ട് കെ.വിദ്യയെ കസ്റ്റഡിയിൽ എടുത്തെന്നും ഇത് കേരള പൊലീസിന്റെ കിരീട ത്തിലെ പൊൻതൂവലാണെന്നും ഹരീഷ് പേരടി പറയുന്നു.
സർട്ടിഫിക്കറ്റ് വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക