രാവിലെ പ്രഭാത ഭക്ഷണത്തിനു മുമ്പ് വെളുത്തുള്ളി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും വെളുത്തുള്ളി വളരെയധികം സഹായിക്കും. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ മതി.
വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സ ഹായിക്കുന്നത്. വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം വിവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തുരത്താൻ പലരും ചതച്ച വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. അമിത രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടസ്സപ്പെടുത്തുന്നു. ഇത് മൂലം അമിത രക്തസമ്മർദ്ദം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക