പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് മലയാളികളുടെ റൊമാന്റിക് ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ പിന്നണി ഗായകനായുള്ള അരങ്ങേറ്റം. ജേക്ക്സ് ബിജോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’ എന്ന ഗാനമാണ് വിദ്യാധരൻ മാസ്റ്ററോടൊപ്പം ചാക്കോച്ചൻ പാടി തകർത്തത്. മനു മൻജിത്താണ് ‘ലവ് യു മുത്തേ’ എന്ന ഗാനത്തിന് വരികളെഴുതിയത്. ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. പൊളിച്ചു മുത്തേ എന്നാണ് ആരാധകരുടെ കമന്റ്.
വിദ്യാധരൻ മാസ്റ്ററോടൊപ്പം ഈ മനോഹര ഗാനത്തിന് ശബ്ദം നല്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് ജേക്ക്സ് ബിജോയ്യോട് കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളായ രമേശ് പിഷാരടിയും മഞ്ജു വാരിയറുമാണ് തന്നെ പാടാൻ വേണ്ടി പ്രോത്സാഹിപ്പിച്ചത്. എല്ലാവർക്കും ഗാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രത്തില്‍ നായികമാരായി അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്സുവിന് വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരും അഭിലാഷ് ജോര്‍ജും ചേര്‍ന്നാണ് ചിത്രംനിര്‍മ്മിക്കുന്നത്.
ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്. മാളവിക മേനോന്, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്, സീമ ജി നായര്‍, ഗോകുലന്, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം – ശ്രീരാജ് രവീന്ദ്രന്, സംഗീതം – ജേയ്ക്സ് ബിജോയ്, എഡിറ്റര്‍ – മനു ആന്റണി, പ്രൊഡക്ഷന്‍ കോണ്ട്രോളര് – മനോജ് പൂങ്കുന്നം, കലാസംവിധാനം – അര്‍ഷാദ് നക്കോത്, വസ്ത്രാലങ്കാരം – ഗായത്രി കിഷോര്‍, മേക്കപ്പ് – രഞ്ജിത് മണലിപറമ്പില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനീത് പുല്ലൂടന്‍, സ്റ്റില്‍സ് – ഷിജിന് പി രാജ്, പോസ്റ്റര്‍ ഡിസൈന്‍ – യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍സ് – വിഷ്ണു ദേവ് & ശങ്കര്‍ ലോഹിതാക്ഷന്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ; പി ആര് & മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക