ദുൽഖർ സൽമാൻറെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്തയിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, ആക്ഷൻ : രാജശേഖർ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക