തെന്നിന്ത്യയിലെ മിന്നും താരമാണ് കാജല്‍ അഗര്‍വാള്‍. മലയാളത്തിലും ആരാധകരേറെയാണ് കാജലിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാജല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ക്രീം കളർ സാരിയിൽ അതിവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കമ്മലും വളയും മാത്രമാണ് താരം ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നത്. കൂടാതെ സിമ്പിൾ ലൂക്കിലുള്ള മേക്കപ്പും കാജലിനെ കൂടുതൽ സുന്ദരിയാക്കി.
കാജലിന്റെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മേക്കപ്പിന്റെയും എല്ലാം തെരഞ്ഞെടുപ്പിൽ വളരെയധികം പ്രത്യേകതകളുണ്ട്.
ഇത് സിനിമാ രംഗത്തെ എല്ലാവർക്കും അറിയുന്നതുപോലെ അവരുടെ ആരാധകർക്കും അറിയുന്ന കാര്യമാണ്.
കാജൽ വസ്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന രീതിക്ക് മാത്രമായിത്തന്നെ വലിയൊരു ഫാൻ ബേസ് ഉണ്ട്.
കാജൽ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾ ഈ ആരാധകർ ഏെറ ഇഷ്ടപ്പെടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക