വലിയൊരു ഇടവേളക്കുശേഷം സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് “ഗരുഡൻ”. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനമായ ജൂൺ 26ന് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന “ഗരുഡൻ” മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.
കളിയാട്ടം, പത്രം, എഫ്ഐആർ, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച സുരേഷ് ഗോപിയും ബിജുമേനോനും 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. ജിനീഷ്.എം തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക