കേരള സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് രാജ്യത്ത് ആദ്യമായി കേരളത്തിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്നു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിക്രമം ഉണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോക്കോൾ എന്ന് അറിയപ്പെടുന്നത്. വികസിത രാജ്യങ്ങളുടെ പ്രോട്ടോക്കോളുകളുടെ മാതൃകയിൽ നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്കരിക്കും എന്ന് കോഡ് ഗ്രേ പ്രോട്ടോകോൾ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന രീതിയിൽ തയ്യാറാക്കപ്പെടുന്ന കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് മനോധൈര്യത്തോടു കൂടി ജോലി ചെയ്യുന്നതിനും സഹായിക്കും എന്ന് വീണ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് പൂർത്തിയാക്കി കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുക തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക