ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്ന മാരി സെൽവരാജ് ചിത്രം മാമന്നന്റെ റിലീസ് തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി.
മാമന്നൻ റിലീസ് ചെയ്താൽ ജാതി സംഘർഷമുണ്ടാകുമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഇത് സിനിമ കാണാതെ എങ്ങനെ പറയാനാകുമെന്നും മാമന്നൻ ഒരു സിനിമ മാത്രമല്ലേയെന്നും അത് പ്രേക്ഷകർക്ക് അറിയാമല്ലോ എന്നും കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡ് അനുമതി ലഭിച്ച ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
ക്രമസമാധാന പ്രശ്നമുണ്ടാൽ പരിഹരിക്കാനും നിയന്ത്രിക്കാനും പോലീസ് സംവിധാനമില്ലേ എന്നും കോടതി ചോദിച്ചു. നാളെയാണ് മാമന്നൻ തീയേറ്ററുകളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക