10 വയസ്സ് തികയുന്നതിന് മുൻപ് അനാഥരാകുന്ന കുഞ്ഞുങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം നൽകുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്തുവാൻ കേരള സംസ്ഥാന പിന്നാക്ക കമ്മീഷൻ ശുപാർശ ചെയ്തു.
വീണ്ടും ഞെട്ടിച്ച് “തങ്കലാൻ” ടീം; കിടിലൻ മെയ്ക്കോവറിൽ ചിയാൻ വിക്രം
സംരക്ഷിക്കുവാൻ അടുത്ത ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ഇല്ലാത്തവരെയാണ് സംവരണത്തിനായി പരിഗണിക്കേണ്ടത്. സർക്കാർ, സർക്കാർ അംഗീകൃത അനാഥാലയങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങളെയും സംവരണത്തിന് പരിഗണിക്കണം.
സണ്ണി ലിയോൺ തിരുവനന്തപുരത്ത്; വൻ സ്വീകരണമൊരുക്കി ആരാധകർ
അതേസമയം മാതാപിതാക്കളുടെ നിർധനാവസ്ഥ കാരണം അഗതി മന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ പരിഗണിക്കില്ല. അർഹരായ കുട്ടികൾക്ക് ഇത്തരത്തിൽ സംവരണം ലഭിക്കുമ്പോൾ മറ്റു സംവരണ വിഭാഗങ്ങൾക്ക് ലഭിക്കുന്ന അവസരത്തിൽ കുറവ് വരില്ല.
ഈ കുട്ടികൾ ഏതെങ്കിലും സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ ആ വിഭാഗത്തിന് മാറ്റിവെച്ച ഒഴിവുകളിലാണ് ഇവരെയും പരിഗണിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക