സംവിധായകനായ പാ രഞ്ജിത്ത് ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ‘തങ്കലാൻ’. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സിനിമ കോലാർ സ്വർണ്ണഖനിയുടെ പശ്ചാത്തലത്തിലാണ്ഒരുങ്ങുന്നത്. ചിത്രത്തിലെ വിക്രമിന്റെ രൂപമാറ്റം വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിക്രമിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കഥാപാത്രത്തിന്റെ ലുക്ക്
അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.
നീലം പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രത്തിന്റെ വീഡിയോ പങ്കുവെച്ചത്.കോലാർ സ്വർണ്ണഖനിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പിരിയോടിക് ആക്ഷൻ ഡ്രാമ ചിത്രത്തിൽ മലയാളത്തിൽ നിന്നും പാർവതി തിരുവോത്തും,മാളവിക മോഹനൻ,പശുപതി, ഹരികൃഷ്ണൻ അൻപു ദുരൈ,പ്രീതി കരൺ, മുത്തുകുമാർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക