കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും കേരളത്തിൽ നിന്നും സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും എന്നും സൂചന. കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും എന്ന വിവരം പുറത്തുവരുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട്ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ധയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിശാല മന്ത്രിസഭായോഗം തിങ്കളാഴ്ച വൈകിട്ട് ചേരുന്നതിനിടയാണ് സുരേഷ് ഗോപി മന്ത്രിസഭയിൽ എത്തുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. തൃശ്ശൂരിൽ നിന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചിരുന്നു. 2014 രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക