എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി സാരിയുടുത്ത് തീയേറ്ററിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രാജസേനൻ.ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞെത്തിയ രാജസേനനെ കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
വളരെ വ്യത്യസ്തമായ ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’ എന്ന് രാജസേനൻ പറഞ്ഞു. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ തുളസീധര കൈമളായി വേഷമിട്ടതും രാജസേനൻ തന്നെയാണ്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാപിൻ മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാംലാൽ പി തോമസും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രനുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക