സ്വർണ്ണത്തൊട്ടിൽ; രാം ചരണിന്റെ കുഞ്ഞിന് മുകേഷ് അംബാനിയുടെ സമ്മാനം
രാംചരൻ -ഉപാസന ദമ്പതികളുടെ കുഞ്ഞിന് സ്വർണ്ണത്തൊട്ടിൽ സമ്മാനമായി നൽകി മുകേഷ് അംബാനി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണത്തൊട്ടിലാണ് മുകേഷ് അംബാനിയുടെ കുടുംബം രാംചരൻ- ഉപാസന ദമ്പതികളുടെ കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്ക് ഉള്ളത്. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ജൂൺ 20ന് നടൻ രാംചരണിനും ഭാര്യ ഉപാസനക്കും പെൺകുഞ്ഞ് ജനിച്ചത്. നിരവധി പേർ ഇരുവർക്കും ആശംസയുമായി എത്തിയിരുന്നു.
‘കുഞ്ഞു ജനിച്ചതിനു പിന്നാലെ ആശംസകൾ അറിയിച്ച എല്ലാവർക്കും രാംചരൻ നന്ദി അറിയിച്ചിരുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പം ഉണ്ടാവണം കുഞ്ഞിനായി ഞങ്ങൾ ഒരു പേര് കണ്ടു വച്ചിട്ടുണ്ട്. ഉടൻതന്നെ അത് നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും’ നന്ദി പറഞ്ഞുകൊണ്ട് രാംചരൻ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക