ചെന്നൈ: രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്കുമാറിന്റേതാണ്. തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘ജയിലര്‍’. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
ഇപ്പോള്‍ ഇതാ നെല്‍സണ്‍ സ്റ്റെലില്‍ പുതിയ പ്രമോ ഇറക്കിയിരിക്കുകയാണ് സണ്‍ പിക്ചേര്‍സ്. ജയിലറിലെ ആദ്യഗാനം ഉടന്‍ ഇറങ്ങും എന്നാണ് സെക്കന്റുകള്‍ നീളമുള്ള വീഡിയോ പറയുന്നത്. ജയിലറിലെ ആദ്യഗാനം ഉടന്‍ വേണമെന്നാണ് നെല്‍സണ്‍ വീഡിയോയില്‍ അനിരുദ്ധിനോട് പറയുന്നത്.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, ജാക്കി ഷെറോഫ് അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 10നാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക