ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിത ബൈജുവുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ജൂലായ് മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. “ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി” എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. പാൽ തൂ ജാൻവർ, തങ്കം എന്നീ പ്രൊജക്ടുകൾക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. ‘അയാം കാതലൻ’ ആണ് ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക