വിജയ് യുടെ ലിയോയിലേക്ക് ധനുഷ് അതിഥി വേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ധനുഷും വിജയും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. ഇരുവരും ഒരുമിക്കുകയാണെങ്കിൽ സിനിമ പ്രേക്ഷകർക്ക് അത് പുതിയൊരു അനുഭവമായിരിക്കും.
അടുത്തിടെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ചിത്രത്തിൽ ക്യാമിയോ റോളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. ലിയോയുടെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെയാണ് അനുരാഗും ടീമിനൊപ്പം ചേരുന്നത്.
അതേസമയം അനുരാഗ് കശ്യപ് കൂടി ചേരുന്നതോടെ ചിത്രം ലോകേഷ് യൂണിവേഴ്സിൽ നിന്നുള്ളതാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. നേരത്തെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അനുരാഗ് കശ്യപ്, വലിയ റോളുകൾ ലഭിച്ചില്ലങ്കിലും കുഴപ്പമില്ല, ലോകേഷ് ചിത്രത്തിൽ മരിക്കാനുള്ള അവസരമെങ്കിലും ലഭിച്ചാൽ മതിയെന്ന് പ്രതികിച്ചിരുന്നു.
വിജയിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സോണി മ്യൂസിക്ക് സൗത്തിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്. പുറത്ത് വിട്ട് 14 മിനിറ്റില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് ഗാനത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക