മഴക്കാലത്ത് വിനോദയാത്ര പരിപാടികളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ഈ മാസം 33 വിനോദയാത്ര ട്രിപ്പുകളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായിട്ടാണ് 33 യാത്രകൾ നടത്തുന്നത്. ഈ മാസം ഒന്നിന് തുടക്കം കുറിച്ച മൂന്നാർ യാത്രയടക്കം 14 വിനോദയാത്ര ട്രിപ്പുകളാണ് മലപ്പുറം ഡിപ്പോയിൽ നിന്ന് ഈ മാസം ഉള്ളത്. അതിരപ്പള്ളി, മലക്കപ്പാറ, വാഗമൺ, രാമക്കൽമേ,ട് ചതുരംഗപ്പാറ, മാമലക്കണ്ടം, സിയാറത്ത്, തിരുനെല്ലി, നാലമ്പലം എന്നീ മേഖലകളിലാണ് ഇനിയുള്ള മറ്റു യാത്രകൾ.
യാത്ര പോകണമെന്ന ആവശ്യവുമായി കൂടുതൽ പേർ സമീപിക്കുന്നതിന് അനുസരിച്ച് എവിടേക്ക് വേണമെങ്കിലും വിനോദയാത്ര പോകാമെന്നാണ് കെഎസ്ആർടിസി സ്വീകരിക്കുന്ന നിലപാട്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും മൂന്നാർ യാത്രയോടെ തുടക്കം കുറിച്ച ആദ്യ യാത്രയടക്കം നെല്ലിയാമ്പതി, വയനാട്, സിയാറത്ത്, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് ഇനി വരുന്ന ആറ് ട്രിപ്പുകൾ. നിലമ്പൂർ ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്ക് ആയിരുന്നു ആദ്യ യാത്ര. വയനാട്ടിലേക്ക് ആയിരുന്നു പൊന്നാനി ഡിപ്പോയിൽ നിന്നുള്ള ആദ്യ യാത്ര.
വിനോദയാത്രകൾ നടത്തുന്നത് ശരാശരിക്കു മുകളിൽ വരുമാനം നൽകുന്നു എന്നതാണ് കൂടുതൽ യാത്രകൾ ആസൂത്രണം ചെയ്യാൻ അധികൃതരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. വിനോദയാത്രകൾക്ക് യാത്രക്കാരെ സംഘടിപ്പിക്കുന്നതിനും യാത്ര സംബന്ധിച്ച മുൻകൂർ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ആയിരക്കണക്കിന് അംഗങ്ങൾ ഉള്ള പ്രത്യേക വാട്സ്ആപ്പ് യാത്രാ ഗ്രൂപ്പും ജില്ലയിൽ നിലവിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക