കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐഐഎച്ച്റ്റി) യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്ക്കരിക്കും എന്നാണ് പുറത്തു വരുന്ന വിവരം.
കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ 2021 ഫെബ്രുവരി 10 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പരിഷ്ക്കരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം അനുവദിക്കും.കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്പ്പറേഷന് ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക