നെൽസൻ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറുകയാണ്.
കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. നേരത്തെ ആദ്യ ഗാനം റിലീസ് ചെയ്യണമെന്ന് നെൽസൻ അനിരുദ്ധിനോട് ആവശ്യപ്പെടുന്ന പ്രോമോ വീഡിയോ വൈറലായി മാറിയിരുന്നു.
രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക