ചോറിന് കൂട്ടാൻ ഒന്നുമില്ലാതെ വിഷമിച്ചിരിക്കുകയാണോ. വിഷമിക്കേണ്ട നമുക്കൊരു കൊത്തമര ഫ്രൈ ചെയ്തു നോക്കാം. പാവയ്ക്കയും മുളകും ഒക്കെ നമ്മൾ കൊണ്ടാട്ടമാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ട് ആയിരിക്കും. കൊത്തമരയാണ് ഫ്രൈ ചെയ്ത് എടുക്കുന്നത്. ചോറിന്റെ കൂടെ നല്ല രുചിയോടെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇതിനായി 100 ഗ്രാം കൊത്തമര കഴുകി വൃത്തിയെടുക്കാം. ശേഷം ഇത് രണ്ടായി നീളത്തിൽ മുറിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും ഒരു ടീസ്പൂൺ നാരങ്ങാനീരും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ച് വെള്ളം കൂടി ചേർത്തുകൊടുത്തതിന് ശേഷം ഇത് കൊത്തമരയിൽ തേച്ച് പിടിപ്പിക്കുക. 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക