നെല്ലിന്റെ സംഭരണ വില നൽകുവാൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 400 കോടി രൂപ കൂടി വായ്പയെടുക്കുവാൻ കഴിഞ്ഞമാസം 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.
ബാങ്കുകളുമായി ചർച്ച നടത്തുവാൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സപ്ലൈകോയും ബാങ്കുകളും ആയി നടത്തിയ ചർച്ച പരാജയപ്പെട്ടു.
ചക്ക കൊണ്ട് രുചികരമായൊരു കറി; റെസിപ്പി
നെല്ലിന്റെ വില നൽകുവാനായി നേരത്തെ എടുത്ത 3400 കോടി രൂപയുടേത് അടക്കമുള്ള തിരിച്ചടവുകളിൽ സർക്കാർ ഉറപ്പില്ലാതെ കൂടുതൽ തുക നൽകാനാകില്ലെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചതോടെയാണ് ചർച്ച പ്രതിസന്ധിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക